വിദ്യാധിരാജ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും ഏറ്റുമാനൂര്‍ എസ്എംഎസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. പൂക്കളം ഒരുക്കി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കലാ കായിക മത്സരങ്ങള്‍ നടന്നു.
അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ എസ് ബീന ഓണ സന്ദേശം നല്‍കി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ കെ ശോഭന കുമാരി, അസോസിയേഷന്‍ രക്ഷാധികാരി എന്‍ അരവിന്ദാക്ഷന്‍ നായര്‍, എംജി യൂണിവേഴ്‌സിറ്റി റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി പ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ആര്‍ രാധാകൃഷ്ണന്‍ സെക്രട്ടറി കെ എസ് ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം ഓണസദ്യയും, കലാകായിക മത്സരങ്ങളും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
0 Comments