Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തില്‍ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

 


കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് രജനി സന്തോഷിനെതിരെ ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാല്‍ അവിശ്വാസം  ചര്‍ച്ചക്കെടുക്കാതെ തള്ളുകയായിരുന്നു. 19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന്റെ 11 അംഗങ്ങളും, ബിജെപി യുടെ ഏക അംഗവും വിട്ടു നിന്നു. 

                                         


സിപിഎം അംഗം ഉഷ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പള്ളം ബ്ലോക്ക് സെക്രട്ടറി ബി.ഉത്തമന്‍ വരണാധികാരിയായിരുന്നു.അവിശ്വാസം പരാജയപ്പെട്ടതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വടവാതൂരില്‍ ആഹ്‌ളാദ പ്രകടനം നടത്തി.






Post a Comment

0 Comments