Breaking...

9/recent/ticker-posts

Header Ads Widget

വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

 


കര്‍ഷക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പൂഞ്ഞാര്‍ ടൗണില്‍ ആന്റോ ആന്റണി MP  മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.  വന ഭൂമി ഇല്ലാത്ത വില്ലേജുകളെ, പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കുവാന്‍ വേണ്ടി, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടര്‍ച്ചയായിട്ടുള്ള കാര്യങ്ങള്‍ പിന്നീട് വന്ന ഇടതു പക്ഷ സര്‍ക്കാരുകള്‍ ചെയ്യാതിരുന്നതുമൂലമാണ് പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, തീകോയി, മേലുകാവ് വില്ലേജ്കള്‍, കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുവാന്‍ ഇടയായതെന്ന് ആന്റോ ആന്റണി M P പറഞ്ഞു. 


                                    

പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് ഓഫീസ് പടിക്കല്‍  ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ : ജോമോന്‍ ഐക്കര ഉല്‍ഘാടനം ചെയ്തു.  കര്‍ഷക കോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചന്‍ മൂശാരിപറമ്പില്‍ അധ്യക്ഷത വഹിച്ചു.  ജോര്‍ജ് ജേക്കബ്, ജോര്‍ജ് കൊട്ടാരം, ജോബി തടത്തില്‍, ബേബി കുന്നിന്‍ പുരയിടം തോമസ്‌കുട്ടി മണകുന്നേല്‍, അഡ്വ : സതീഷ് കുമാര്‍, റോയി കപ്പലുമാക്കല്‍, എം.സി വര്‍ക്കി, റോജി മുതിരേന്തിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


.





Post a Comment

0 Comments