വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി മീനച്ചില്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനം ആചരിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാന്ദ്ര സലി അധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറി വിനോദ് തച്ചുവേലി ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ മഹാകാവ്യ പ്രകാശനം ഉദ്ഘാടനം മാണി.സി.കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.
KN ശങ്കരന്‍ വിശ്വകര്‍മ്മ ദിന സന്ദേശം നല്‍കി. യൂണിയന്‍ സെക്രട്ടറി ബിനു സുരേഷ്, യൂണിയന്‍ പ്രസിഡണ്ട് ടി.എസ്.ശശി, VSS സംസ്ഥാന കൗണ്‍സിലര്‍ കെ.വി ഷാജി, കമലാസനന്‍, ആഷ്മി ഷാജി, വേണു, രാധ ബിജു, ലതിക ഭാസ്‌കരന്‍, ഗീത രാജു, വിപിന്‍ K ദാസ്,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ടൗണ്‍ ശാഖ വൈസ് പ്രസിഡന്റ് വിപിന്‍ കെ.ദാസ് യോഗത്തില്‍ കൃതജ്ഞത അര്‍പ്പിച്ചു.
0 Comments