Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി സമിതി നീണ്ടൂര്‍ യൂണിറ്റു സമ്മേളനം

 


വ്യാപാരി വ്യവസായി സമിതി നീണ്ടൂര്‍ യൂണിറ്റു സമ്മേളനം പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടന്നു. മുതിര്‍ന്ന വ്യാപാരി രവീന്ദ്രന്‍ പതാക ഉയര്‍ത്തി യൂണിറ്റ് പ്രസിഡന്റ് ബിജു കോട്ടൂര്‍ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍ ഉദ്ഘാടനം ചെയ്തു. 


                                    

ജില്ലാ ട്രഷറര്‍ അബ്ദുള്‍ സലിം മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി എം കെ സുഗതന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം അന്നമ്മ  രാജു മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സന്തോഷ് റിപ്പോര്‍ട്ടും പി ഡി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  പ്രദിപ്, ബാങ്ക് പ്രസിഡന്റ് ജി  രാജന്‍,  ഏരിയ ട്രഷറും ആയ ജി ജി സന്തോഷ് കുമാര്‍, പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.


.





Post a Comment

0 Comments