പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ജലസംഭരണിയും ജലശുദ്ധീകരണ പ്ലാന്റും സ്ഥാപിക്കുന്നു . 96 ലക്ഷം രൂപ മുടക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോളേജ് സ്ഥിതിചെയ്യുന്ന കാനാട്ടു പാറ ജലക്ഷാമം രൂക്ഷമായ സ്ഥലമാണ്. പോളിടെക്‌നിക് കോളേജില്‍ വേനല്‍ക്കാലത്ത് ശുദ്ധജല ലഭ്യത കുറയുന്നത് വിദ്യാര്‍ത്ഥികളെ വലച്ചിരുന്നു.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പഠിക്കാനെത്തുന്ന കുട്ടികള്‍ താമസിക്കുന്ന സര്‍ക്കാര്‍ വക ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ നഗരസഭ എത്തിക്കുന്ന വെള്ളമാണ് ഉപയോഗിച്ചിരുന്നത്. വേനല്‍മൂര്‍ച്ഛിക്കുമ്പോള്‍ ആഴ്ചയില്‍ ലഭിക്കുന്ന ഒരു ടാങ്ക് വെള്ളമായിരുന്നു ആശ്രയം.
പോളിടെക്‌നിക് കൊളജിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാണി സി.കാപ്പന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന് നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് നാല് ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കിനും മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം കുടിക്കാനും ഭക്ഷണാവശ്യത്തിനുമായി ശുദ്ധി ചെയ്യാനുള്ള പ്ലാന്റിന് 96 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാണി സി.കാപ്പന്‍ MLAനിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോസ് ജോസഫ്, ഓവര്‍സീയര്‍ ജസ്റ്റിന്‍ ജെയിംസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബിനു പി. ആര്‍ , അധ്യാപകരായ എ.കെ രാജു , ശ്യം രാജ് എന്നിവരും പങ്കെടുത്തു.
0 Comments