എഐയുടിയുസി അഞ്ചാം സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 18, 19, 20 തീയതികളില്‍ കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകുന്നേരം പ്രകടനത്തെ തുടര്‍ന്ന് കോട്ടയം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം എഐയുടിയുസി അഖിലേന്ത്യ പ്രസിഡണ്ട് കെ രാധാകൃഷ്ണ ഉദ്ഘാടനം ചെയ്യും. യുഎന്‍എ ദേശീയ പ്രസിഡണ്ട് ജാസ്മിന്‍ ഷാ മുഖ്യാതിഥിയായിരിക്കും.
19ന് കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം എഐയുടിയുസി അഖിലേന്ത്യാ ട്രഷറര്‍ ദീപക് ദേബ് ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന പ്രസിഡണ്ട് ടി.പി രാമകൃഷ്ണന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍, എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു, തുടങ്ങിയവര്‍ പങ്കെടുക്കും. 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ SUCI സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് മുഖ്യാതിഥിയായിരിക്കും.
0 Comments