പാലാ St Thomas College ലെ 1969-72 ഇക്കണോമിക്‌സ് ഡിഗ്രി ബാച്ചിലെ സഹപാഠികള്‍ 52 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. ഇടമറ്റം ഹോസാന മൗണ്ടില്‍ നടന്ന സംഗമത്തില്‍ ജീവിത പങ്കാളികള്‍ക്കൊപ്പമാണ് പഴയ സഹപാഠികള്‍ ഒത്തു ചേര്‍ന്നത്. പി.സി. ജോണ്‍ പൊന്നുംപുരയിടത്തിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഫാദര്‍ ജോസ് അഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. 72 വയസ്സിനു മുകളില്‍ പ്രായമായ പഴയ സഹപാഠികള്‍ വിവിധ തുറകളിലുള്ള അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. 50 പേരുണ്ടായിരുന്ന ബാച്ചിലെ പത്തുപേര്‍ ഇതിനോടകം മണ്‍മറഞ്ഞു.
.
വിദേശ രാജ്യങ്ങളില്‍ സ്ഥിര താമസ്സമാക്കിയ 5 പേരും ആരോഗ്യ കാരണങ്ങള്‍ ദീര്‍ഘയാത്ര ചെയ്യാന്‍ സാധിക്കാത്തവരും ഒഴികെയുള്ളവരാണ് സംഗമത്തില്‍ പങ്കെടുത്തത്. പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും പഴയ കൂട്ടുകാര്‍ ഒത്തു ചേരല്‍ സജീവമാക്കി. സംഗമത്തിന്റെ ഓര്‍മ്മയ്ക്കായി മെമന്റോ എല്ലാവര്‍ക്കും നല്‍കി. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അടുത്ത വര്‍ഷം വീണ്ടും കണ്ടുമുട്ടാമെന്നും ഇടയ്ക്ക് ചെറിയ ഉല്ലാസയാത്ര സംഘടിപ്പിക്കാമെന്നും തീരുമാനമെടുത്താണ് അരനൂറ്റാണ്ടിനുശേഷം ഒത്തു ചേര്‍ന്ന കൂട്ടുകാര്‍മടങ്ങിയത്.
0 Comments