Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സംഗമം ഒക്ടോബര്‍ 20, ഞായറാഴ്ച നടക്കും



അഖില മലങ്കര സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി  കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സംഗമം ഒക്ടോബര്‍ 20, ഞായറാഴ്ച, 1.30ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ഭദ്രാസനത്തിലെ 80 ദേവാലയങ്ങളിലെ സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളും ആയിരത്തില്‍പ്പരം അദ്ധ്യാപകരും സംഗമത്തിന്റെ ഭാഗമാകും. 

.
വിദ്യാര്‍ത്ഥികളുടെ വിവിധ സ്റ്റേജ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. മഹാസംഗമം ഇടവക മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന്റെ അദ്ധ്യക്ഷതയില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യ പ്രഭാഷണവും ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. വറുഗീസ് ജൂബിലി സന്ദേശവും നല്‍കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോട്ടയം ഭദ്രാസന സണ്ടേസ്‌കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഫാ. കുര്യാക്കോസ് ഈപ്പന്‍, ഡയറക്ടര്‍ വിനോദ് എം. സക്കറിയ സെക്രട്ടറി കുര്യാക്കോസ് തോമസ്, പുതുപ്പള്ളി പള്ളി ട്രസ്റ്റിമാരായ പീലിപ്പോസ് എബ്രഹാം, മാത്യു എന്‍.കെ നെല്ലിശ്ശേരില്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments