Breaking...

9/recent/ticker-posts

Header Ads Widget

ഐങ്കൊമ്പ് ബസ് ദുരന്തം നടന്നിട്ട് 26 വര്‍ഷം പൂര്‍ത്തിയാകുന്നു.



ബസ്സില്‍ തീപിടുത്തമുണ്ടായി 22 പേരുടെ മരണത്തിനിടയാക്കിയ ഐങ്കൊമ്പ് ബസ്  ദുരന്തം നടന്നിട്ട് 26 വര്‍ഷം പൂര്‍ത്തിയാകുന്നു. 1998 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.  26-ാം വാര്‍ഷിക ദിനത്തില്‍ കേരള കോണ്‍ഗ്രസ് (എം) കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  സര്‍വ്വമത പ്രാര്‍ത്ഥനയും അനുസ്മരണ  സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍  ഉദ്ഘാടനം ചെയ്തു. 


.
മണ്ഡലം പ്രസിഡന്റ് ബെന്നി ഇരൂരിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. ജയ്‌സി സണ്ണി, മാത്തച്ചന്‍ ഉറുമ്പുകാട്ട്, പി.എസ് . ശാര്‍ങ്ഗധരന്‍,  ജോയി വടശ്ശേരില്‍,  അപ്പച്ചന്‍ തഴപ്പള്ളി, സിബി മലേപ്പറമ്പില്‍ , കുട്ടായി  തുടങ്ങിയവര്‍പ്രസംഗിച്ചു. ജോണി എടക്കര , അവിരാച്ചന്‍ വലിയ മുറത്താങ്കല്‍, ജോസുകുട്ടി പീടികമല, റോജന്‍ കുറുന്താനത്ത്, റെജി സെബാസ്റ്റ്യന്‍ ,ജോയ് കുറുന്താനത്ത്, ജോയി പൂതക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments