Breaking...

9/recent/ticker-posts

Header Ads Widget

വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍ 13 വരെ



കുറുമുള്ളൂര്‍ വീര്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 3 മുതല്‍ 13 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വീര്യംകുളങ്ങര ഭഗവതിയുടെ ഒന്‍പത് രൂപഭാവങ്ങള്‍ ദേവി ഭാഗവതത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നതുപോലെ ചന്ദനം ചാര്‍ത്തി അണിയിച്ചൊരുക്കുന്ന  നവദുര്‍ഗ്ഗ നവാഹചാര്‍ത്ത് ഒക്ടോബര്‍ നാല് മുതല്‍ 12- വരെ നടക്കും.ക്ഷേത്രങ്ങളില്‍ അപൂവ്വമായി മാത്രം നടക്കുന്ന ചടങ്ങാണിത്. ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന നവരാത്രി മണ്ഡപത്തില്‍ ദിവസവും സംഗീതാരാധനയും, ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിന് അവസരവും ഒരുക്കിയിരിയിട്ടുണ്ട്.ഒക്ടോബര്‍ 10-ന് പൂജവയ്പ്പ്, 12- ന് മഹാനവമി ദര്‍ശനം, 13- ന് രാവിലെ പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കം കുറിക്കും.വീര്യംകുളങ്ങര ഭക്തജനസംഘം പ്രസിഡന്റ് കേശവന്‍ നായര്‍ ആക്കല്‍പറമ്പില്‍, വൈസ് പ്രസിഡന്റ് അശോകന്‍ ആശാഭവന്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മുരളിവേങ്ങത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments