Breaking...

9/recent/ticker-posts

Header Ads Widget

റയില്‍വേ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉന്നതതലയോഗം ഒക്ടോബര്‍ 30 ന്



കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റയില്‍വേ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉന്നതതലയോഗം ഒക്ടോബര്‍ 30 ന് കോട്ടയത്ത് നടക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് MP പറഞ്ഞു. റെയില്‍വേ വികസനം വിലയിരുത്തുന്നതിനും യാത്രാക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനുമായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നടത്തിയ ജനസദസുകളില്‍ നിന്നും ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച് അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി തിരുവനന്തപുരം റയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ.മനീഷ് തപല്‍യാലുമായി ചര്‍ച്ച നടത്തി. 


.

വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി.ആര്‍.എം.ഉറപ്പ് നല്‍കി. റെയില്‍വേ ഡിവിഷന്‍ സീനിയര്‍ എഞ്ചിനീയര്‍ കോ-ഓര്‍ഡിനേഷന്‍ എം.മാരിയപ്പന്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ വൈ.സെല്‍വിന്‍, സീനിയര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആര്‍. രഞ്ജിത്, നോര്‍ത്ത് ഡിവിഷണല്‍ എഞ്ചിനീയര്‍ വി.പ്രവീണ്‍, എ.കെ.ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം.എല്‍.എ.മാര്‍, തിരുവനന്തപുരം റയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ.മനീഷ് തപല്‍ യാല്‍, റെയില്‍വേയിലെ മറ്റ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,  തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍  തുടങ്ങിയവര്‍പങ്കെടുക്കും.

Post a Comment

0 Comments