Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു



ആര്‍പ്പൂക്കര അമ്പലക്കവലയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു.  അമ്പലക്കവലയില്‍ എസ്.എം.ഇയ്ക്കു സമീപം ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. ആര്‍പ്പൂക്കര വില്ലൂന്നി ചൂരക്കാവ് ക്ഷേത്രത്തിനു സമീപം മൂന്നു പറയില്‍ രാജേഷിന്റെ മകന്‍ ആദിത്യന്‍ രാജേഷാണ് മരിച്ചത്. 



മെഡിക്കല്‍ കോളേജ് ആശുപത്രി ഭാഗത്ത് സുഹൃത്തുക്കളെ കണ്ട ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ആദിത്യന്‍. ഈ സമയം നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റിന്റെ കോണ്‍ക്രീറ്റ്  ഇളകി മാറി കമ്പി പുറത്തു വന്നു. ഗുരുതരമായ പരിക്കുകളോടെ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച യുവാവ് വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ്  മരണമടഞ്ഞത്.


Post a Comment

0 Comments