Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂര്‍ നീറിക്കാട് റോഡ് തകര്‍ന്ന് ചെളിക്കുളമായി.



ആറുമാനൂര്‍ നീറിക്കാട് റോഡ് തകര്‍ന്ന് ചെളിക്കുളമായി. അയര്‍ക്കുന്നം പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ തറയില്‍ പടി ഭാഗത്താണ് റോഡ് തകര്‍ന്ന് യാത്ര ദുരിതമായത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഒരു മഴ പെയ്യുമ്പോള്‍ തന്നെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കാല്‍ നടയാത്ര പൊലും ദുഷ്‌കരമാണ്.

.

 ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. ഏറ്റുമാനൂരിലേക്ക് പ്രധാന റോഡ് ഒഴിവാക്കി വേഗത്തില്‍ എത്താന്‍ കഴിയുന്ന റോഡിലൂടെ നിരവധി സ്‌കൂള്‍ വാഹനങ്ങളും ചെറുവാഹനങ്ങളും കടന്നുപോകുന്നുണ്ട്. റോഡിലെ കുഴിയടയ്ക്കാനും യാത്രാദുരിതം ഒഴിവാക്കാനും അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ക്കുള്ളത്. അധികൃതരുടെ അനാസ്ഥയിലും അവഗണനയിലും കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

Post a Comment

0 Comments