Breaking...

9/recent/ticker-posts

Header Ads Widget

ശില്പശാല സംഘടിപ്പിച്ചു.



അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളിലെ ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ശില്പശാല  സംഘടിപ്പിച്ചു. അര്‍ച്ചന വിമന്‍സ് സെന്ററില്‍   മുനിസിപ്പല്‍- ബ്ലോക്ക്  - പഞ്ചായത്ത് പ്രസിഡന്റുമാര്‍ അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യുവിനോടൊപ്പം തിരി തെളിച്ച് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.


 കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ കടുത്തുരുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് നയന ബിജു,  തലയോലപ്പറമ്പ്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത്ത്,  തുടങ്ങി 75 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. കില ഫാക്കല്‍റ്റി രജിത ജി ശില്‍പ്പശാല നയിച്ചു. സ്ത്രീ സൗഹൃദ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെയും രാഷ്ട്രീയത്തിന്റെ ഉന്നതശ്രേണികളില്‍ സ്ത്രീ പ്രാതിനിത്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും  ആവശ്യകത  ചര്‍ച്ച ചെയ്തു.  സിസ്റ്റര്‍ റെജി അഗസ്റ്റിന്‍,  പോള്‍സണ്‍  കൊട്ടാരത്തില്‍,  ഷൈനി ജോഷി, ടീനു ഫ്രാന്‍സിസ്, ഡോണാ അല്‍ഫോന്‍സ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments