ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ ''രാഗാഞ്ജലി-24'' സ്‌കൂള്‍ കലാമേളയ്ക്ക് തുടക്കമായി. ബാലമാന്ത്രികന്‍ മജീഷ്യന്‍ കണ്ണന്‍മോന്‍ രാഗാഞ്ജലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
മാജിക്കിലൂടെ മധുരം വിളമ്പിയാണ് മജീഷ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌കൂള്‍ പ്രസിഡന്റ് ഡോ. എന്‍.കെ. മഹാദേവന്‍ അധ്യക്ഷനായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി. സൗമ്യ നായര്‍, അശ്വതി ടി.എ., ദേവിക കെ.എച്ച്., ദേവീകൃഷ്ണ ജി.എ. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അഞ്ഞൂറോളം കുട്ടികള്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു.
0 Comments