Breaking...

9/recent/ticker-posts

Header Ads Widget

പൊതിച്ചോര്‍ ശേഖരിച്ച് നല്‍കി.



തെരുവിലെ അനാഥരും ആലംബഹീനരുമായവര്‍ക്ക് ആശ്രയമായി രാമപുരത്ത്  പ്രവര്‍ത്തിക്കുന്ന 'ആകാശ പറവ'കള്‍ക്ക്  കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ കാരുണ്യ ത്തിന്റെ കൈത്താങ്ങായി. ഇടവകയിലെ ഭക്തസംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും സഹകരണത്തോടെ വീടുകളില്‍ നിന്നും പൊതിച്ചോര്‍ ശേഖരിച്ച്  'ആകാശ പറവ'കള്‍ക്ക് നല്‍കി. 


ഇടവക വികാരി ഫാ .സ്‌കറിയ വേകത്താനത്തിന്റെ നേതൃത്വത്തില്‍ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും പൊതിച്ചോര്‍ ശേഖരിച്ച് വിതരണം നടത്തി വരുന്നു. പാരീഷ് ഹാളില്‍  നടന്ന ചടങ്ങില്‍ ഫാ. സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ജോജോ പടിഞ്ഞാറയില്‍, ഡെന്നി കൂനാനിക്കല്‍, ജോയല്‍ ആമിക്കാട്ട്, ആല്‍ബിന്‍ സാബു കറിക്കല്ലില്‍, സിബി സെബാസ്റ്റ്യന്‍ താന്നിക്കുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു., സജി തോമസ് ചേലപ്പുറത്ത്, ബേബി അരീക്കല്‍,, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയില്‍ തുടങ്ങിയവര്‍  നേതൃത്വം നല്‍കി.


Post a Comment

0 Comments