Breaking...

9/recent/ticker-posts

Header Ads Widget

'കുരുകുരുത്തം' എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം നടന്നു



യുവ കഥകാരിയും കവയത്രിയുമായ അനഘ ജെ കോലത്ത് രചിച്ച 'കുരുകുരുത്തം' എന്ന  ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം നടന്നു.  കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവത്തിലാണ്  പ്രകാശനം നടന്നത്.. എഴുത്തുകാരി പ്രിയ എ എസ് , ബി. രവികുമാറിന് പുസ്തകം നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. തലയോലപ്പറമ്പ് ഡി.ബി. കോളേജിലെ മലയാളവിഭാഗം മേധാവി രമ്യ ഗോകുലനാഥന്‍ പുസ്തകം പരിചയപ്പെടുത്തി. 

കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു.കെ.ജോര്‍ജ്ജ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു.  എസ്.പി.സി.എസ് പ്രസിഡന്റ് ഹരികുമാര്‍ മുഖ്യാതിഥി ആയിരുന്നു. കെ.ആര്‍ ചന്ദ്രമോഹനന്‍  എസ്.പി.സി.എസ് പബ്‌ളിക്കേഷന്‍ മാനേജര്‍ അനൂപ്. G. തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച കുരുകുരുത്തം അനഘയുടെ മൂന്നാമത്തെ പുസ്തകമാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഞാനറിഞ്ഞ കടല്‍, ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച 'മെഴുകുതിരിക്ക്,സ്വന്തം തീപ്പെട്ടി' എന്നിവ അനഘയുടെ കവിതാസമാഹാരങ്ങളാണ്.



Post a Comment

0 Comments