അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ഞായറാഴ്ച വൈകീട്ട് നടന്ന യജ്ഞസമാരംഭ സഭയില്‍ ഗുരുവായൂര്‍ ക്ഷേത്രം മുന്‍മേല്‍ശാന്തി ഡോ തോട്ടം ശിവകരന്‍ നമ്പൂതിരി ദീപപ്രോജ്വലനവും അനുഗ്രഹപ്രഭാഷണവും നടത്തി.
പരമേശ്വരന്‍ നമ്പൂതിരി കലിയത്ത്, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ മനോജ് , സെക്രട്ടറി PK മാധവന്‍ നായര്‍, സപ്താഹ കമ്മറ്റി കണ്‍വീനര്‍ VD സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യജ്ഞാചാര്യന്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ഭാഗവത സപ്താഹയജ്ഞ ത്തിന്റെ ഒന്നാം ദിവസമായ തിങ്കളാഴ്ച ഗ്രന്ഥനമസ്‌കാരത്തിനും സമൂഹ പ്രാര്‍ത്ഥനയ്ക്കും ശേഷം സൂതശൗനക സംവാദം , വരാഹാവതാരം, ഹിരണ്യാക്ഷവധം തുടങിയ ഭാഗങ്ങള്‍ പരായണം ചെയ്തു . ഒക്ടോബര്‍ 13 ഞായറാഴ്ച വിജയ ദശമി ദിനത്തില്‍ സപ്താഹയജ്ഞം സമാപിക്കും.
0 Comments