കോട്ടയത്ത് 1.2 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ എക്‌സൈസ് അറസ്റ്റുചെയ്തു. കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ആസാം സ്വദേശി ഉമര്‍ ഫറൂഖിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് 8 മണിയോടെ കോട്ടയം KSRTC ബസ് സ്റ്റാന്റിനു സമീപത്തുനിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. കേരളത്തിലേക്ക് കടത്തി കൊണ്ടുവന്ന് സൂക്ഷിച്ച 1.2 kg കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
റെയ്ഡില്‍ കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി സിബി, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആനന്ദരാജ്, ബി സന്തോഷ് കുമാര്‍, എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് K നന്ത്യാട്ട്, കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റ് ഓഫീസര്‍ ഹരികൃഷ്ണന്‍ TA, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രവീണ്‍ ശിവാനന്ദ്, എക്‌സൈസ് ഡ്രൈവര്‍ അനസ് എന്നിവര്‍ പങ്കെടുത്തു.
0 Comments