Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ വോളിക്ക് തുടക്കമായി.



ആവേശത്തിന്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി.  ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി നിര്‍വഹിച്ചു. കോളേജ് മാനേജര്‍ വെരി റവ. ഫാ  സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍  മാണി സി കാപ്പന്‍ എംഎല്‍എ, കോളേജ് പ്രിന്‍സിപ്പല്‍ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, കായിക വിഭാഗം മേധാവി വിയാനി ചാര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു. 


അരുവിത്തുറ കോളേജിന്റെ സ്ഥാപകരായ റവ ഫാ തോമസ് മണക്കാട്ട്, റവ.ഫാ തോമസ് അരയത്തിനാല്‍ എന്നിവരുടെ സ്മരണാര്‍ത്ഥം ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് ഇന്ന് കേരളത്തിലെ പ്രമുഖ ഇന്റര്‍ കോളേജിയേറ്റ് ടൂര്‍ണമെന്റാണ്. കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളും മത്സരത്തില്‍ മാറ്റുരക്കും. കേരളത്തിലെ മികച്ച ടീമുകളുടെ ആവേശപ്പോരാട്ടങ്ങള്‍ക്ക് അരുവിത്തുറ വോളി വേദിയൊരുക്കും. മത്സരങ്ങളുടെ ഫൈനല്‍ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.


Post a Comment

0 Comments