Breaking...

9/recent/ticker-posts

Header Ads Widget

അരുവിത്തുറ വോളിയില്‍ ആവേശകരമായ സെമിഫൈനല്‍ പോരാട്ടം



അരുവിത്തുറ സെന്റ് ജോര്‍ജ്സ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന അരുവിത്തുറ വോളിയില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ ആവേശകരമായ സെമിഫൈനല്‍ പോരാട്ടങ്ങളാണ് നടക്കുന്നത്. പുരുഷ വിഭാഗം ഒന്നാം സെമിയില്‍ എസ് എന്‍ കോളേജ് ചേളന്നൂര്‍ എസ് എച്ച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മില്‍ ഏറ്റുമുട്ടും. 


രണ്ടാം സെമിയില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജിനെ നേരിടും.  വനിതാ വിഭാഗം ഒന്നാം സെമിയില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജും പാല അല്‍ഫോന്‍സാ കോളേജും മത്സരിക്കും. രണ്ടാം സെമിയില്‍ ചങ്ങനാശ്ശേരി അസംഷന്‍  കോളേജും ആലുവാ സെന്റ് സേവ്യേഴ്‌സ് കോളേജുമായി  ഏറ്റുമുട്ടും. ഫൈനല്‍ മത്സരങ്ങള്‍ തിങ്കളാഴ്ച നടക്കും.


Post a Comment

0 Comments