അരുവിത്തുറ വോളിയില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ജേതാക്കളായി. അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അരുവിത്തുറ സെന്‍ജോര്‍ജ് കോളജിനെ രണ്ടിനെതിരെ മൂന്നു സെറ്റ് കള്‍ക്ക് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാരായത്. സ്‌കോര്‍ 25-22 , 14-25 ,18-25 , 25.20, 20-18.
വനിത വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിനെ ഒന്നിനെതിരെ മൂന്നുസെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത് സ്‌കോര്‍ 23-25, 25 -21, 26- 24, 30-28. പുരുഷ വിഭാഗം ജേതാക്കള്‍ക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും അന്റൊ അന്റണി എം പി സമ്മാനിച്ചു. വനിതാ വിഭാഗം ജേതാക്കള്‍ക്ക് ഫാദര്‍ തോമസ് അരയത്തിനാല്‍ മെമോറിയല്‍ ട്രോഫി അരുവിത്തുറ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് സമ്മാനിച്ചു. ചടങ്ങുകളില്‍ കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വര്‍ഗ്ഗീസ് ഗുരുക്കള്‍, സെക്രട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജര്‍ റവ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കോളേജ് ബര്‍സാര്‍ , റവ ഫാ ബിജു കുന്നയ്ക്കാട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാര്‍ളി, സെന്റ് തോമസ് കോളേജ് ടീച്ചേഴ്‌സ് എജ്യുകേഷന്‍ കായിക വിഭാഗം മേധാവി ഡോ സുനില്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments