പൊതുസമൂഹത്തിലും കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ കോര്‍ത്തിണക്കി അര്‍ച്ചന വുമണ്‍സ് സെന്റര്‍ ഏറ്റുമാനൂരും സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പാലായും സംയുക്തമായി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡ്രാമ അതിജീവിത യുടെ പ്രദര്‍ശനം അര്‍ച്ചന വുമണ്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു നിര്‍വഹിച്ചു. പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബീനാമ്മ മാത്യു അധ്യക്ഷയായിരുന്നു. പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. അലക്‌സ് ജോര്‍ജ്, അര്‍ച്ചന റീജിയണല്‍ ലീഡര്‍ ടിനു ഫ്രാന്‍സിസ്, കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ അമല്‍ ജോര്‍ജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
0 Comments