Breaking...

9/recent/ticker-posts

Header Ads Widget

4 പേര്‍ പൊലീസ് പിടിയിലായി



അതിരമ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം നടത്തിയ സംഭവത്തില്‍ പ്രതികളായ 4 പേര്‍ പൊലീസ് പിടിയിലായി.  അതിരമ്പുഴ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കെയര്‍, അഞ്ജലി സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് നേരെ ശനിയാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. മൊബൈല്‍ കെയറില്‍ എത്തിയ രണ്ട് പേര്‍ ഇവിടുത്തെ ജീവനക്കാരനോട് ബൈക്കില്‍ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി ഇറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 ജീവനക്കാരന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ നിന്നും പോയ ഇവര്‍ അരമണിക്കൂറിന് ശേഷം സംഘംചേര്‍ന്നെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഏറ്റൂമാനൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗ്സ്ഥരെയും സംഘം ആക്രമിക്കാന്‍ ശ്രമിച്ചു. 3 പേരെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരികയാണ്.



Post a Comment

0 Comments