അയര്‍ക്കുന്നം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളാലോഷം ഭക്തിനിര്‍ഭരമായി. ശനിയാഴ്ച വൈകീട്ട് അയര്‍ക്കുന്നം കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ജപമാലയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയും നടന്നു. ഫാദര്‍ ആല്ബിന് തോമസ് തറയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കി. ദിവ്യകാരുണ്യ ആശീര്‍വാദവും തിരുനാള്‍ കൊടിയിറക്കും നടന്നു. ഇടവക വികാരി ഫാദര്‍ ജിസ് ആനിക്കല്‍, തിരുനാള്‍ കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments