മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് പരിസരവും, ബസ് സ്റ്റാന്‍ഡിലുമായിട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ബസ് സ്റ്റാന്‍ഡിലും, പരിസരത്തുo കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും, കാടും പുല്ലും വെട്ടി വൃത്തിയാക്കുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
0 Comments