മറ്റക്കര അയിരൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റ അഞ്ചാം ദിവസമായ ചൊവ്വാഴ്ച രുഗ്മിണി സ്വയം വരം , ഉദ്ധവദൂത്, മുചുകുന്ദ മോക്ഷം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു . രുഗ്മിണീ സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി. കൃഷ്ണവിഗ്രഹവും വഹിച്ച് താലപ്പൊലിയുടെയും നാമജപത്തിന്റെയും അകമ്പടിയോടെ ഘോഷയാത്ര യജ്ഞവേദിയിലെത്തി.
യജ്ഞാചാര്യന്‍ നിഗമാനന്ദ തീര്‍ത്ഥപാദര്‍ പ്രഭാഷണം നടത്തി. ഭാഗവത പാരായണവും പ്രഭാഷണവും കേള്‍ക്കാനും സ്വയംവര ഘോഷയാത്രയില്‍ പങ്കു ചേരാനും നിരവധി ഭക്തരെത്തി. വൈകീട്ട് സര്‍വ്വൈശ്വര്യ പൂജയും നടന്നു. സപ്താഹയജ്ഞം വ്യാഴാഴ്ച അവഭൃഥ മംഗള സ്‌നാനത്തോടെ സമാപിക്കും.
0 Comments