Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു.



കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. കുട്ടികള്‍ ലഹരിയുടെ പിടിയിലകപ്പെടുന്നതൊഴിവാക്കാന്‍ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തിയത്. രക്ഷിതാക്കള്‍ക്കായി നടത്തിയ ബോധവത്കരണ പരിപാടിയില്‍ വൈക്കം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ദീപേഷ് AS ക്ലാസ് നയിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ M ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ്സ് മായാ എസ്  തെക്കേടം, PTA പ്രസിഡന്റ് കെ.ബി.ഹരികൃഷ്ണന്‍, MPTA പ്രസിഡന്റ് ജസ്സിമോള്‍ മാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങള്‍ പ്രിവന്റിവ് ഓഫീസര്‍ ദീപേഷ് വിശദീകരിച്ചു.



Post a Comment

0 Comments