ഭരണങ്ങാനം വിശുദ്ധ. അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 16-ാം വാര്‍ഷികമാഘോഷിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ മോണ്‍. ബോബി അലക്‌സ് മണ്ണംപ്ലാക്കലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും , ആഘോഷമായ ജപമാല പ്രദക്ഷിണവും നടത്തി. വിശുദ്ധ പദവി പ്രഖ്യാപന വാര്‍ഷിക ദിനത്തില്‍ അല്‍ഫോന്‍സാമ്മയുടെ ജീവിതവും ആദ്ധ്യാത്മികതയും എന്ന വിഷയത്തെക്കുറിച്ച് ഹിന്ദിയില്‍ ദേശീയ സെമിനാര്‍ സെന്റ് അല്‍ഫോന്‍സാ സ്പിരിച്വാലിറ്റി സെന്റെറില്‍ നടന്നു.
മിഷനറീസ് ഓഫ് സെന്റ് തോമസ് കോണ്‍ഗ്രിഗേഷന്റെ ഡയറക്ടര്‍ ജനറാള്‍ റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍പുത്തന്‍പുര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ റവ. ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. എഫ്.സി.സി. ഭരണങ്ങാനം പ്രൊവിന്‍ഷ്യാല്‍ റവ. സി. ജെസ്സി മരിയ, വൈസ് ഡയറക്ടര്‍ ജനറല്‍ റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ഡോ. പി.ജെ. ഹെര്‍മന്‍ . റവ. ഡോ. ജോര്‍ജ് കാരാംവേലി ഡോ. സി. കൊച്ചുറാണി ജോസഫ് റവ. ഫാ. ബിജു താന്നിനില്ക്കുംതടത്തില്‍ ഡോ. ജെസ്റ്റി ഇമ്മാനുവല്‍ , ഡോ. ശോഭിത സെബാസ്റ്റ്യന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
ഡോ. നീരദ മരിയ കുര്യന്‍, റവ. ഫാ. ബാബു കക്കാനിയില്‍ ., ഡോ. ബ്രിജിത്ത് പോള്‍, ഡോ. കെ.എം. മാത്യൂ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. സമാപന സമ്മേളനത്തില്‍ റവ. ഫാ. സന്തോഷ് ഓലപ്പുരയ്ക്കല്‍ . അദ്ധ്യക്ഷനായിരുന്നു.. പാലാ രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മലേപ്പറമ്പല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറന്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി തോണക്കര എന്നിവര്‍ നേതൃത്വം നല്കി.
0 Comments