ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.45 ന് കുമാരനല്ലൂര്‍ ഹരിത ഫ്ളാറ്റിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്കു വരികയായിരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് യുവാക്കളും റോഡില്‍ തെറിച്ചു വീണു. സംഭവത്തില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
0 Comments