Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി



പനക്കപ്പാലത്ത് അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും ഒരു നടപടിയും എടുക്കാത്ത അധികാരികള്‍ക്കെതിരേ ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പലതവണ വാഹനാപകടങ്ങള്‍ ഉണ്ടാകുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടും ഒരു പരിഹാരമാര്‍ഗ്ഗം കാണുകയോ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി തലപ്പുലം കമ്മറ്റി പ്രസിഡന്റ്  സുരേഷ് പി. കെ. പറഞ്ഞു. 

പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള്‍്് സംഘടിപ്പിക്കുമെന്നും ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളിലെ  അധികാരികള്‍ക്ക്  പരാതികള്‍ നല്‍കുമെന്നും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.  ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് പനമറ്റം, ജനറല്‍ സെക്രട്ടറി സതീഷ് കെ.ബി, ജില്ലാ കമ്മറ്റിയംഗം Adv.മോഹനകുമാര്‍, ആറാം വാര്‍ഡ്  മെമ്പര്‍  ചിത്രാസജി,  ബാബു ചാലില്‍,  മോഹനന്‍ പടിപുരക്കല്‍,ജോണി ജോസഫ് തോപ്പില്‍, അഭിലാഷ് ജയ്‌മോഹന്‍  എന്നിവര്‍ പ്രസംഗിച്ചു..



Post a Comment

0 Comments