Breaking...

9/recent/ticker-posts

Header Ads Widget

സിപിഎം ന്റെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിച്ചു,



വെള്ളൂര്‍ പഞ്ചായത്തിലെ 2,3,4 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ന്റെ നേതൃത്വത്തില്‍ ജനകീയ സമരം സംഘടിപ്പിച്ചു, കഴിഞ്ഞ 10 ദിവസത്തിന് മുകളിലായി പമ്പിങ് സ്റ്റേഷന് മുന്‍പില്‍ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാവുകയാണ്.  പൈപ്പ് പൊട്ടിയത് ഏതു ഭാഗത്താണെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല എന്ന  വിശദീകരണമാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത സിപിഎം വെള്ളൂര്‍ ലോക്കല്‍ സെക്രട്ടറി ടി.വി രാജന്‍  പറഞ്ഞു. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം കുമാരി അധ്യക്ഷ ആയിരുന്നു. ലോക്കല്‍ കമ്മറ്റി അംഗം ജിജോ മാത്യു,  എന്‍സിപി നേതാവ് ടി.വി ബേബി, സിപിഐ നേതാവ് സി.എം ബേബി, രണ്ടാം വാര്‍ഡ് മുന്‍ മെമ്പര്‍ ലിസി ജോയ്, CPI ലോക്കല്‍ കമ്മറ്റി അംഗം പ്രതീഷ്, അമല്‍ ഭാസ്‌കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 24 മണിക്കൂറിനുള്ളില്‍ വെള്ളം എത്തിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍  ഉറപ്പു നല്‍കിയതോടെയാണ്  ധര്‍ണ്ണ അവസാനിപ്പിച്ചത്.



Post a Comment

0 Comments