Breaking...

9/recent/ticker-posts

Header Ads Widget

റോഡരികിലെ കുഴിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.



നട്ടാശേരിയില്‍ വട്ടമൂട് പാലത്തിനു സമീപം  റോഡരികിലെ കുഴിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.  ബിജെപി നേതാവും സംക്രാന്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആളുമായ തിരുനക്കര വെണ്‍പറമ്പില്‍ വീട്ടില്‍ നാസര്‍ റാവുത്തറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം  നട്ടാശേരിയില്‍ റോഡരികിലെ കുഴിയില്‍ കണ്ടെത്തിയ മൃതദേഹം  പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഇവിടെ നിന്നും ലൈസന്‍സ് ലഭിച്ചതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.  തിരുനക്കര സ്വദേശിയായ ഇദ്ദേഹം നിലവില്‍ സംക്രാന്തിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പത്തു ദിവസമായി ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, ഇതു സംബന്ധിച്ചു  പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.  ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയാണ് നാസര്‍. ന്യൂനപക്ഷ മോര്‍ച്ച  സംസ്ഥാന സമിതി അംഗം, ബിജെപി കോട്ടയം ടൗണ്‍ പ്രസിഡന്റ് മുനിസിപ്പല്‍ പ്രസിഡന്റ് മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.



Post a Comment

0 Comments