മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആണ്ടൂര്‍ SME നഴ്‌സിംഗ് സ്‌കൂള്‍, ആണ്ടൂര്‍ ഭാരത് നഴ്‌സിംഗ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ കാമ്പെയ്ന്‍ സംഘടിപ്പിച്ചു. ആണ്ടൂര്‍ ജംഗ്ഷനില്‍ നിന്നും മരങ്ങാട്ടുപിള്ളിയിലേക്ക് മാരത്തണ്‍ ഓട്ടത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചത്. മരങ്ങാട്ടുപിള്ളി SHO അജേഷ്‌കുമാര്‍ മാരത്തണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവലും പഞ്ചായത്തംഗങ്ങളും നഴ്‌സിംഗ് കോളേജധികൃതരും പങ്കെടുത്തു. നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥികളാണ് ഓട്ടത്തില്‍ പങ്കു ചേര്‍ന്നത്. മരങ്ങാട്ടുപിള്ളി ജംഗ്ഷനില്‍ നടന്ന സമാപന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ , ബ്ലോക്ക് പഞ്ചായത്തംഗം ജോണ്‍സണ്‍ പുളിക്കില്‍ എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തംഗങ്ങളും നഴ്‌സിംഗ് കോളേജ് അധികൃതരും സന്നിഹിതരായിരുന്നു. കുറവിലങ്ങാട് എക്‌സൈസ് ഇന്‍സ്പക്ടര്‍ രാഹുല്‍ രാജ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി വിവിധ പരിപാടികളും നടന്നു.
0 Comments