Breaking...

9/recent/ticker-posts

Header Ads Widget

മാലം സുരേഷിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി.



ജില്ലാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാലം സുരേഷിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. സുരേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസ് പ്രത്യേക സംഘം അന്വേഷിക്കാനും കോടതി ഉത്തരവിട്ടു. സുരേഷിന്റെ വീട്ടില്‍ നിന്നും മദ്യം പിടികൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നതിനും ഉത്തരവായി. ഇത് കൂടാതെ സുരേഷിനെതിരെ 107-ാം വകുപ്പ് പ്രകാരം ആര്‍ഡിഒ ആരംഭിച്ച നടപടികള്‍ റദ്ദ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പൊലീസ് ആരംഭിച്ച നടപടികളാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്.


.

 മണര്‍കാട് മാലം വാവത്തില്‍ കെ.വി സുരേഷ് എന്ന മാലം സുരേഷ്, തൃശൂര്‍ ഒരുമനയൂര്‍ ഈരാച്ചംവീട്ടില്‍ ജമീല്‍ മുഹമ്മദ് (46), ഏറ്റുമാനൂര്‍ കൊച്ചിടപ്പള്ളിക്കാലായില്‍ ഷാനവാസ് (48) എന്നിവര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യന്‍ തോമസിന്റെ ബഞ്ചാണ് കേസില്‍ ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ചീറ്റിംങ് കേസിലാണ് മാലം സുരേഷിന്റെ വീട് കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് ചെയ്തത്. ഈ റെയ്ഡില്‍ വീട്ടില്‍ നിന്നും വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കേസില്‍ സുരേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ സുരേഷിനെതിരെ ആര്‍.ഡി.ഒ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 107-ാം വകുപ്പ് അനുസരിച്ചുള്ള നടപടികളും ആരംഭിച്ചിരുന്നു. ഈ കേസുകളെല്ലാം ഇപ്പോള്‍ കോടതി റദ്ദ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെയാണ് വീട്ടില്‍ നിന്നും മദ്യം പിടികൂടിയ കേസ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വച്ച് അന്വേഷിക്കാനും ഉത്തരവായിരിക്കുന്നത്.

Post a Comment

0 Comments