Breaking...

9/recent/ticker-posts

Header Ads Widget

പതിമൂന്നാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലാ ടീം രണ്ടാം സ്ഥാനം നേടി



കേരള അക്വാറ്റിക് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍  വിമല അക്വാറ്റിക് സ്വിമ്മിംഗ് പൂളില്‍ നടന്ന പതിമൂന്നാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലാ ടീം രണ്ടാം സ്ഥാനം നേടി. കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ 25 വയസ്സ് മുതല്‍ 85 വയസ്സ് വരെ ഉള്ള 45 ഓളം പുരുഷ-വനിതാ താരങ്ങള്‍ അണിനിരന്ന കോട്ടയം ടീം 950 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 25 കഴിഞ്ഞവര്‍ മുതല്‍ 80 കഴിഞ്ഞവര്‍ വരെ വിവിധ കാറ്റഗറികളിലായാണ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. 


.

കോട്ടയത്തിന് വേണ്ടി 80+ ക്യാറ്റഗറിയില്‍ റ്റോമി മാത്യൂവും , കെ സി സെബാസ്റ്റ്യനും , 75+ ക്യാറ്റഗറിയില്‍ കെ ഇ തോമസ് , ചന്ദ്രശേഖരന്‍ , അല്‍ഫോന്‍സ് ലിഗോരി 70+ ക്യാറ്റഗറിയില്‍ തോമസ് വെള്ളൂക്കുന്നേല്‍ , ജി ശശിനായര്‍ , കുര്യന്‍ ജേക്കബ് 65+ ക്യാറ്റഗറിയില്‍ കെ ദേവസ്യ , കുരാക്കോസ് , കേണല്‍ ജഗജീവ് ,  Ret SP  അലക്‌സ് M വര്‍ക്കി , അലക്‌സ് മേനാംപറമ്പില്‍ , 60+ ക്യാറ്റഗറിയില്‍ ജി.പി സെന്‍കുമാര്‍ ,പ്രസന്നകുമാരി , സെലിന്‍ എം.സി , Rtd. DIG ജേക്കബ് റ്റി.ജെ ,ജയിംസ് അഗസ്റ്റിന്‍ , സജി ജോര്‍ജ് , ജോസ് എബ്രാഹം , മാര്‍സ് മാത്യൂ , മോഹന്‍ദാസ് , ഡോ. ബാബു സെബാസ്‌ററ്യന്‍ , 55+ ക്യാറ്റഗറിയില്‍ റെയില്‍വേ  താരം മാത്യൂ തോപ്പന്‍ , ജോളിക്കുട്ടി പി.ജെ , തോമസ് പോളക്കാട്ടില്‍ , റെജിമോന്‍ കെ.യു  50+ കാറ്റഗറിയില്‍ ജോജോ ജോസഫ് , രാധാമണി എ. ജെ , ശോഭ എന്‍ ,45+ ക്യാറ്റഗറ്റിയില്‍ ദേവദാസ് , ഡെന്നി തറപ്പേല്‍ , ജൂബിലന്റ് കിഴക്കേ തോട്ടം ,40+ ക്യാറ്റഗറിയില്‍ ജെന്നി ജോയി തോട്ടാന്‍  , മാര്‍ട്ടിന്‍ ജോസഫ് , ജോജി റ്റി.ജെ ,  മാത്യു സെബാസ്‌റ്യന്‍ ,  35+ ക്യാറ്റഗറിയില്‍ ഷെല്‍വി ഏലിയാസ് , ജൂലി ജോസഫ് , ആനന്ദ് രാജ് ,  ഡിപിന്‍ , ജോസഫ് എം.എല്‍ , നിഷ പി 30 + ക്യാറ്റഗറിയില്‍ ജെറി യെല്‍ദോ , ഹര്‍ഷാ സോമന്‍ , ലിബിയാ മോള്‍  25 + ക്യാറ്റഗറിയില്‍ അലന്‍ റ്റോം , എന്നിവര്‍മെഡല്‍ നേടി.

Post a Comment

0 Comments