കടനാട് പഞ്ചായത്തില്‍ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി യോഗത്തില്‍ അധ്യക്ഷയായിരുന്നു. മാണി സി കാപ്പന്‍ എംഎല്‍എ, മുഖ്യ അതിഥിയായി പങ്കെടുത്തു. മരിയസദനത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പഞ്ചായത്തിലെ എല്ലാ സുമനസ്സുകളുടെയും സഹായം ആവശ്യമാണ് എന്നും ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നാടിന്റെ ആവശ്യം ആണെന്നും മാണി c കാപ്പന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ മരിയ സദനത്തില്‍ ജനപ്രതിനിധികളും മറ്റു ആളുകളും എത്തിക്കുന്ന ആളുകളെ എണ്ണം അനുവദനീയമായതിലും കൂടുതല്‍ ആയതിനാല്‍ ഇടപ്പാടിയിലും പൂവരണിയിലും ലഭിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ പണിത് കൂടുതല്‍ ഉള്ള ആളുകളെ മാറ്റി പാര്‍പ്പിക്കുവാന്‍ സഹായ സഹകരണങ്ങള്‍ നല്‍കി മരിയ സദനത്തിനു കരുത്തേക്കണം എന്നു MLA പറഞ്ഞു. വൈസ് പ്രസിഡന്റ് സോമന്‍ വി.ജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, മെമ്പര്‍മാരായ മധു കെ.ആര്‍, മെര്‍ലിന്‍ റൂബി, ബിന്ദു ജേക്കബ്, ജെയ്‌സി സണ്ണി,സിബി ജോസഫ് എന്നിവര്‍ക്കൊപ്പം ബെന്നി ഈരൂരിക്കല്‍, നിഖില്‍ സെബാസ്റ്റ്യന്‍, ഷൈന്‍ മാത്യു, മോഹന്‍ കെ.എസ്, കെ.സി തങ്കച്ചന്‍, ജോസ് ജോസഫ് മലയില്‍, ജോമി അഗസ്ത്യന്‍ ഇടക്കര, ജോയി വടശ്ശേരില്‍, എബിന്‍ അഗസ്റ്റിന്‍, സലിം ജോസഫ്, സാം കുമാര്‍, സുഷമ്മ കെ.കെ, ജിബി മാത്യു, അനു ജയന്‍, ശ്രീലക്ഷ്മി കെ ഉത്തമന്‍, പുഷ്പ റെജി, ജെസ്സി സ്‌കറിയ, ഗിരിജ പരമേശ്വരന്‍, ചിന്നമ്മ അഗസ്റ്റിന്‍, അശ്വതി ആല്‍ബിന്‍,നിഷ വര്‍ഗീസ്, ജ്യോതി മണി, ജെസ്സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 10 ന് നടക്കുന്ന ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി വാര്‍ഡ് കൂട്ടായ്മകളും, വാട്‌സ്ആപ്പ് കൂട്ടായ്മകളും അനുബന്ധ യോഗങ്ങളും നടത്തുവാനും മരിയ സദനത്തിന്റെ നിലനില്‍പ്പിനായി ആവശ്യമായതെല്ലാം ചെയ്യണമെന്നും യോഗം തീരുമാനിച്ചു.
0 Comments