Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്, വയലാ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ റാലി നടത്തി



കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്, വയലാ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശ റാലി നടത്തി. എന്‍.എസ്.എസ് യുണിറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റ്, പൊതുജനങ്ങള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ റാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജെയ്‌മോള്‍ റോബര്‍ട്ട് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെമ്പര്‍ ലളിതാ മോഹനന്‍, പ്രിന്‍സിപ്പാള്‍ തുളസീധരന്‍ കെ., NSS പ്രോഗ്രാം ഓഫീസര്‍ സിജിമോന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷഹനാ ജയേഷ് , പി.റ്റി.എ പ്രസിഡണ്ട് അനില്‍കുമാര്‍, അസി. സെക്രട്ടറി രതീഷ്‌കുമാര്‍ എസ്. പ്രേരക് അശോക് കുമാര്‍, ലൈബ്രറി പ്രതിനിധി എം.കെ. രവീന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി റെഡ് ക്രോസ് യൂണിറ്റ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.



Post a Comment

0 Comments