കോട്ടയം കുമ്മനത്ത് കാര്‍ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്കു മറിഞ്ഞു. കുമ്മനം അമ്പൂരം പാലത്തില്‍ നിന്നാണ് കാര്‍ തോട്ടിലേയ്ക്കു മറിഞ്ഞത്. കാര്‍ യാത്രികരായ അമ്മയും മകളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമ്പൂരം പാലത്തില്‍ നിന്നും ഇറങ്ങിയ കാര്‍ ആശാന്‍ പാലത്തിലേയ്ക്കു കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കാറിനുള്ളില്‍ നിന്നും അമ്മയെയും മകളെയും രക്ഷിച്ചു. ഇവരെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ആറ്റില്‍ വീണ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
0 Comments