മാലിന്യമുക്തം നവകേരളം,സ്വച്ഛതാ ഹീ സേവ ക്യാമ്പയിനുകളുടെ ഭാഗമായി മണര്‍കാട് പഞ്ചായത്തില്‍ ചിത്രരചനാ മത്സരം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. പാഴ് വസ്തുക്കളില്‍ നിന്നും ഉത്പാദിപ്പിച്ച കരകൗശല ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. മണര്‍കാട് പഞ്ചായത്തിലെ വിവിധ സ്‌കുളുകളില്‍ നിന്നായി അന്‍പതിലധം പേര്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് മണര്‍കാട് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വച്ച് മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിവിധ സ്‌കൂളുകളിലെ എന്‍എസ്എസ്, എസ്പിജി വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് ജെസ്സി ജോണ്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ബിജു കെ. സി,അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് പി.ടി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments