Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പ് നടന്നു.





പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ രക്തദാന ക്യാമ്പ് നടന്നു. എസ്എംവി സ്‌കൂളിലെ  നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെയും നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറവും ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ചാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍  മാനേജര്‍ പി.ആര്‍. അശോകവര്‍മ്മ  അദ്ധ്യക്ഷനായിരുന്നു.    ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിള്‍  മുഖ്യ പ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ജയശ്രീ ആര്‍, പിറ്റിഎ പ്രസിഡന്റ് രാജേഷ് പാറക്കല്‍, ഹെഡ്മിസ്ട്രസ്സ് അനുജാ വര്‍മ്മ , എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജ പി.വി, സ്‌കൗട്ട് മാസ്റ്റര്‍ റെജി ജോര്‍ജ് , റേഞ്ച് ലീഡര്‍ ഗീതു ശ്രീകാന്ത്  എന്നിവര്‍ സംസാരിച്ചു. 125 തവണ രക്തദാനം ചെയ്ത  പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തിനെ ചടങ്ങില്‍  പൊന്നാട അണിയിച്ച് ആദരിച്ചു.  ക്യാമ്പിന്  സിസ്റ്റര്‍ ആഗ്‌നസ്  സിസ്റ്റര്‍ ബിന്‍സി,  ഡോക്ടര്‍ മാമച്ചന്‍, ജേക്കബ് തോമസ്, അനറ്റ് സെബാസ്റ്റ്യന്‍, അതുല്‍ കൃഷ്ണ, സ്വാതിക സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.


.


Post a Comment

0 Comments