ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. പാലാ പൊന്‍കുന്നം റൂട്ടില്‍ പാലാ വാഴേമഠത്തിന് സമീപമാണ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയത്. രാവിലെ 6.15 ഓടെ ആയിരുന്നു അപകടം. വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ തകര്‍ത്താണ് ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയത്. കുരുവിള എന്ന ആളിന്റെ വീടിന്റെ മുന്‍വശമാണ് തകര്‍ന്നത്. വീട്ടില്‍ ആളുണ്ടായിരുന്നില്ല. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
0 Comments