Breaking...

9/recent/ticker-posts

Header Ads Widget

മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരാഗ്‌നി പ്രതിഷേധ പരിപാടി



മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം കളക്ടറേറ്റിനു മുന്നില്‍  സമരാഗ്‌നി  പ്രതിഷേധ പരിപാടി  നടന്നു. മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായാണ് പ്രതിക്ഷേധ സമരം നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമരാഗ്‌നി ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ വിഷയം വെള്ളത്തിന്റെ പ്രശ്‌നമല്ല മറിച്ച് സുരക്ഷയുടെ പ്രശ്‌നമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങള്‍ ആശങ്കയോടെ കഴിയുന്ന സ്ഥിതിയാണ്. മുല്ലപ്പെരിയാര്‍ ഡാം ഇപ്പോഴത്തെ സ്ഥിതിയില്‍ എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല.


.

 ആശങ്കകള്‍ക്ക്
 പരിഹാരം ഉണ്ടായേ മതിയാകൂ എന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.  മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് റോയി വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, ഫാദര്‍ ജേക്കബ് ജോര്‍ജ്, കെഎസ്എം റഫീഖ് അഹമ്മദ് സഖാഫി, സമിതി ജനറല്‍ കണ്‍വീനര്‍ പി.ടി ശ്രീകുമാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷിബു കെ തമ്പി, പി.പി ഖാലിദ് സഖാഫി, അഡ്വക്കേറ്റ് സംഗീത വിശ്വനാഥന്‍, തുടങ്ങിയവര്‍ സംസാരിച്ചു. മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 30ന് ആലപ്പുഴയിലും, നവംബറില്‍ സെക്രട്ടറിയേറ്റിനു മുന്നിലും, പാര്‍ലമെന്റ് ഹൗസിന് മുന്നിലും മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കും.

Post a Comment

0 Comments