Breaking...

9/recent/ticker-posts

Header Ads Widget

കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി



കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന നവാഹയജ്ഞത്തിന്റെ യജ്ഞാചാര്യന്‍ പൈങ്ങോട്ട് ശ്രീജിത് നമ്പൂതിരിയാണ്. ഡോ SD പരമേശ്വരന്‍ നമ്പൂതിരി, ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് സഹ ആചാര്യന്മാര്‍. ബുധനാഴ്ച വൈകിട്ടു നടന്ന നവാഹയജ്ഞ സമരംഭ സഭയില്‍ ദേവസ്വം മാനേജര്‍ NP ശ്യാംകുമാര്‍ ഭദ്രദീപ പ്രോജ്വലനം നിര്‍വ്വഹിച്ചു. യജ്ഞാചാര്യന്‍ ശ്രീജിത്ത് നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. മേല്‍ശാന്തി PV വാസുദേവന്‍  നമ്പൂതിരി, നവാഹ കമ്മറ്റി പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ തലവനാട്ട്, സെക്രട്ടറി PB സജി പുതുശ്ശേരില്‍ എന്നിവരും പങ്കെടുത്തു. വ്യാഴാഴ്ച രാവിലെ മുതല്‍ ദേവീഭാഗവത പാരായണം ആരംഭിച്ചു. മധു കൈടഭ കഥയും വ്യാസോല്പത്തിയും സര്‍പ്പസത്രവും അടക്കുള്ള ഭാഗങ്ങളാണ് ആദ്യദിനത്തില്‍ പാരായണം ചെയ്തത്. ഒക്ടോബര്‍ 11 ന് നവാഹയജ്ഞം സമാപിക്കും.



Post a Comment

0 Comments