ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റോഡില്‍ കോണിക്കല്‍ ഭാഗത്ത് രാവിലെ 10.30 നാണ് അപകടമുണ്ടായത്. ഏറ്റുമാനൂര്‍ മാടപ്പാട് സ്വദേശികളായ സുരേഷ്, മധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുന്ന വഴി എതിര്‍ദിശയില്‍ വളവില്‍ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മധുവിനും, സുരേഷിനും സാരമായി പരിക്കേറ്റു. അപകടത്തിന് കാരണമായ ബൈക്കിന്റെ ഹാന്‍ഡില്‍ രണ്ടായി ഒടിഞ്ഞു. ബൈക്കോടിച്ചിരുന്ന യുവാവ് പരിക്കേല്‍ക്കാ രക്ഷപ്പെട്ടു. അപകടത്തിന് കാരണമായ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ലൈസന്‍സ് ഇല്ലായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments