ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പാലാ നഗരസഭയില്‍ 'സ്വച്ഛതാ ഹി സേവ' റാലിയും, ശുചീകരണ പരിപാടികളും നടന്നു. 'സ്വച്ഛതാ ഹി സേവ 'ക്യാമ്പയിന്റെ ഭാഗമായി ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലിയില്‍ പൊതുജനങ്ങളും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ഗവ. ജനറല്‍ ആശുപത്രി ജീവനക്കാരും, നഗരസഭാ ജീവനക്കാരും പങ്കെടുത്തു. കുരിശുപള്ളി ജംഗ്ഷന്‍ വരെ ശുചീകരണവും തുടര്‍ന്ന് കുരിശുപള്ളി ജംഗ്ഷന്‍ മുതല്‍ നഗരസഭ കാര്യാലയം വരെ ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു. ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. ലീനാ സണ്ണി പുരയിടം, ലിസ്സിക്കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പില്‍, സാവിയോ കാവുകാട്ട്, മായാ പ്രദീപ്, ബിജി ജോജോ, Dr അരുണ്‍, ഷമി, സതീഷ്, അനീഷ്, ബിനു പൗലോസ്, ശ്രീകല, Dr ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments