Breaking...

9/recent/ticker-posts

Header Ads Widget

ആര്‍എസ്എസ് ഓഫീസില്‍ പോയി എന്ന സിപിഎം ആരോപണം നിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ



ആര്‍എസ്എസ് ഓഫീസില്‍ പോയി എന്ന സിപിഎം ആരോപണം നിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. 2020 ല്‍ ഉണ്ടായ കാര്യമാണ് ഇപ്പോള്‍  പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസ്  ഓഫീസില്‍ പോയിട്ടില്ലെന്നും പനച്ചിക്കാട് ക്ഷേത്ര ദേവസ്വം അവരുടെ ആവശ്യങ്ങള്‍ക്ക് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പോയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. CPM ന്റെ പ്രാദേശിക നേതാവും ക്ഷേത്ര ഭാരവാഹികളും ഓഫീസില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിന്റെ ക്രമീകരണം കെട്ടിടത്തില്‍ നടക്കുന്നത് എംഎല്‍എ നിലയില്‍  വിലയിരുത്താന്‍ പോയതാണ് ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നത്.  ADGP അജിത് കുമാര്‍ ആര്‍എസ്എസ്  നേതാവിനെ കണ്ടതായി വാര്‍ത്ത വന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍  കാണിച്ച വില കുറഞ്ഞ  തന്ത്രം മാത്രമാണിതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. RSS  കാര്യാലയത്തിലല്ല  തിരുവഞ്ചൂര്‍ പോയതെന്ന് പനച്ചിക്കാട് ക്ഷേത്രം ഭരണസമിതിയും വ്യക്തമാക്കി.


.


Post a Comment

0 Comments