സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ബിജുവിന്റെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഏറ്റുമാനൂര്‍ സൗഹൃദ കൂട്ടായ്മ രൂപീകരിക്കുകയും ബിജുവിന്റെ ചികിത്സാ ചിലവിനായുള്ള പണം കണ്ടെത്തുന്നതിന് ധനസമാഹരണം ആരംഭിക്കുകയുമായിരുന്നു. ഏറ്റുമാനൂര്‍ ആറാട്ട് മണ്ഡപത്തിന് സമീപത്ത് നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഹുണ്ടിക കളക്ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനും, നഗരസഭ പ്രതിപക്ഷ നേതാവുമായ ഇ എസ് ബിജു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ബീന, കൗണ്‍സിലര്‍ രശ്മി ശ്യാം, അതിരമ്പുഴ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ അമൃത റോയി, എം.കെ സുഗതന്‍, ഹരിയേറ്റുമാനൂര്, സൗഹൃദ കൂട്ടായ്മ അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സൗഹൃദ കൂട്ടായ്മയിലെ ജി.ജി സന്തോഷ് കുമാര്‍, അലക്‌സ് അലൈയിഡ്, സുരേഷ് പ്ലാത്തോട്ടം, മോഹനന്‍ ഇ.ടി, സജി ജോസഫ്, രാജഗോപാല്‍,ശ്യാം കൃഷ്ണന്‍ മനോജ് ആലക്കല്‍, ബിനോയ്, ഷിബു പി കെ,ബിനു കെ.പി എന്നിവര്‍ ധനസമാഹരണ യജ്ഞത്തിന് നേതൃത്വം നല്‍കി. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ രശ്മി ശ്യാം, സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളായ അലക്‌സ് അലൈഡ്, ബിജുവിന്റെ മകന്‍ ആനന്ദ് ബിജു എന്നിവരുടെ പേരില്‍ ഏറ്റുമാനൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് കഴിയുന്നത്ര സഹായം നല്‍കി ബിജുവിന്റെ കുടുംബത്തെ സഹായിക്കണമെന്ന് സൗഹൃദ കൂട്ടായ്മ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
0 Comments