കാണക്കാരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കാണക്കാരി ടൗണും പരിസരവും ശുചീകരിച്ചു. വ്യാപാരി സംഘടന പ്രതിനിധികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, ലയണ്‍സ് ക്ലബ് ഭാരവാഹികള്‍, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തി. സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വി.ജി അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഷിനി എസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തോമസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments